Heavy-Rain
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ നിന്നും നേരിയ ആശ്വാസം. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. മഴയ്‌ക്ക് നേരിയ കുറവുണ്ടെങ്കിലും എല്ലാ ജില്ലകളിലും ഇന്നും ജാഗ്രത തുടരാനാണ് നിർദ്ദേശം.
മഴയ്‌ക്ക് ശമനം ഉണ്ടായതോടെ ഇന്നലെ തന്നെ ഓറഞ്ച് അലർട്ട് പിൻവലിച്ചിരുന്നു. കേരളത്തിൽ 23-ാം തീയതി വരെ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ച പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാൻ അനുമതി നൽകിയിരുന്നില്ല.
മാർച്ച് 1 മുതൽ സംസ്ഥാനത്ത് ലഭിച്ചത് ശരാശരിയിലും 112% കൂടുതൽ മഴയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്നലെ വരെ 252.8 മില്ലിമീറ്റർ മഴ കിട്ടേണ്ട സ്ഥാനത്ത് 535.9 മില്ലിമീറ്റർ മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ വിഭാഗത്തിന്റെ കണക്കുകൾ പറയുന്നു. 14 ജില്ലകളിലും അധിക മഴയാണ് ലഭിച്ചത്. മഴ ദുരന്തത്തിൽ പെട്ട് സംസ്ഥാനത്ത് മൂന്ന് കുട്ടികൾ ഉൾപ്പെടെ നാല് പേരാണ് മരിച്ചത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…