Saturday, December 20, 2025

വീണ്ടും ആശങ്ക; രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ക്ക് ഒമിക്രോണ്‍

ജയ്പൂര്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ (Omiron) ജയിപുരില്‍ ഒരു കുടുംബത്തിലെ 9 പേര്‍ക്ക് സ്ഥിരീകരിച്ചു. ഇവരില്‍ നാലുപേര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് എത്തിയവരാണ്. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മറ്റു അഞ്ചുപേരിലും വൈറസ് ബാധ കണ്ടെത്തി. ദക്ഷിണ ആഫ്രിക്കയില്‍ നിന്ന് ദുബായിലൂടെ മുംബൈ വഴിയാണ് ഇവർ ജയ്പൂരിലെത്തിയത്.

ഒമിക്രോണ്‍ വകബേധം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രാജസ്ഥാനിലെ രോഹിസ, നാഗൗര്‍ പ്രദേശത്ത് സംസ്ഥാന സര്‍ക്കാര്‍ കര്‍ഫ്യു പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി ഉയര്‍ന്നു. അതേസമയം രാജ്യത്ത് അടുത്ത വര്‍ഷം ജനുവരി മുതല്‍ ഫെബ്രുവരി വരെ ഇന്ത്യയില്‍ കൊറോണയുടെ മൂന്നാം തരംഗം ഉണ്ടാകാന്‍ സാദ്ധ്യതയെന്ന് ഐഐടി കാൺപൂർ പ്രൊഫസർ മനീന്ദ്ര അഗർവാൾ. ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത തുടരണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഒമിക്രോണ്‍ കോവിഡില്‍ നിന്നുള്ള സ്വാഭാവിക പ്രതിരോധ ശേഷിയെ മറികടക്കുമെന്ന് കരുത്തുന്നില്ലെന്നും അഗര്‍വാള്‍ വ്യക്തമാക്കി.

Related Articles

Latest Articles