Thursday, May 9, 2024
spot_img

നാഗാലാ‌ൻഡ് വെടിവെയ്പ്പ്; അന്വേഷണത്തിന് അഞ്ച് അംഗ സംഘത്തെ നിയോഗിച്ചു; സ്ഥിതി നിയന്ത്രണ വിധേയമെന്ന് സർക്കാർ

നാഗാലാൻഡ് (Nagaland)Nagaland വെടിവെപ്പ് സംബന്ധിച്ച് അന്വേഷിക്കാൻ അഞ്ച് അംഗ സംഘത്തെ നിയോഗിക്ക് സംസ്ഥാന സർക്കാർ. വിഘടനവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്കുനേരെ സൈന്യം കഴിഞ്ഞ രാത്രി നടത്തിയ ആക്രമണത്തില്‍ 12 നാട്ടുകാരും ഒരു ജവാനും കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ മേഖലയിലെ പല പ്രദേശങ്ങളിലും പ്രതിഷേധം അക്രമാസക്തമായി. നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്.

അതേസമയം നാഗാലാൻഡിലെ സംഘർഷത്തിൽ ഒരാൾ കൂടി മരിച്ചു. ആൾക്കൂട്ടം സൈനിക ക്യാമ്പ് വളഞ്ഞു.ക്യാമ്പിന്റെ ഒരു ഭാഗം അവര്‍ അഗ്നിക്കിരയാക്കി. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ചു. ആളപായമോ മരണമോ ഇതുവരെ റിപോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശവാസികളുടെ മരണത്തില്‍ പ്രതിഷേധിച്ച് മോണ്‍ നഗരത്തില്‍ പലയിടത്തും ഗ്രാമീണര്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഇതെത്തുടര്‍ന്ന് പ്രദേശത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

നാഗാലാന്‍ഡില്‍ സുരക്ഷാസേനയുടെ വെടിയേറ്റ് 13 ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. മോണ്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. മ്യാൻമറുമായി അതിർത്തി പങ്കിടുന്ന നാഗാലാൻഡിലെ മോൺ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഖനി തൊഴിലാളികളായ ഗ്രാമീണരാണ് കൊല്ലപ്പെട്ടത്.

Related Articles

Latest Articles