BMS ചുമട്ടുതൊഴിലാളി സംഘം ജില്ലാ സമ്മേളനത്തിൽ രാജീവ് ചന്ദ്രശഖറിന് സ്വീകരണം നൽകിയപ്പോൾ
തിരുവനന്തപുരം : കഴിഞ്ഞ 15 വർഷമായി തിരുവനന്തപുരത്തെ സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് കഴിഞ്ഞിട്ടില്ലെന്നും ഇതിനൊരു മാറ്റം അനിവാര്യമാണെന്നും മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ.
കരമന ബിഎംഎസ് ചുമട്ടുതൊഴിലാളി സംഘം ജില്ലാ സമ്മേളനത്തില്‍ നൽകിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം
” കഴിഞ്ഞ 26 ദിവസത്തെ മണ്ഡല പര്യടനത്തിൽ തിരുവനന്തപുരം വികസനത്തിൽ എത്ര പിന്നോട്ടാണെന്ന് വ്യക്തമായി. അതു കൊണ്ടു തന്നെ ഇത് എനിക്കൊരു മത്സരമല്ല മറിച്ച് ഒരു നിയോഗമാണ്.” – രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആറ്റിങ്ങല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി മുരളീധരനും സമ്മേളനത്തില്‍ പങ്കെടുത്തു.
ചടങ്ങില്‍ ചുമട്ടുതൊഴിലാളി യൂണിയന്‍ വെണ്‍പാലവട്ടം യൂണിറ്റിലെ തൊഴിലാളിയായി രാജേഷിന്റെ മകള്‍ ആദിത്യ എസ് രാജേഷിനെ എംബിബിഎസിന് പ്രവേശനം ലഭിച്ചതില്‍ രാജീവ് ചന്ദ്രശേഖര്‍ ആദരിച്ചു. കളഞ്ഞുകിട്ടിയ പണം ഉടമയെ കണ്ടെത്തി കൈമാറിയ ലുലു ഗ്രൂപ്പിലെ ചുമട്ടുതൊഴിലാളി സന്തോഷിനേയും ആദരിച്ചു.
ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ബിനീഷ് ബോയ്, തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ജയകുമാർ, ഇ. വി. ആനന്ദ്, ടി രാഗേഷ് എന്നിവർ പങ്കെടുത്തു.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…