Sunday, June 2, 2024
spot_img

രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിന് ഇനി മുതൽ എഐ ക്യാമറയും !എൻഡിഎ സ്ഥാനാർത്ഥിയുടെ ‘ഗെറ്റ് യുവർ ഫോട്ടോസ് ഓൺ യുവർ ഫോൺ’ എഐ ഫോട്ടോ ക്യാമ്പെയ്ന് മികച്ച പ്രതികരണം

തിരുവനന്തപുരം : തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമായി എഐ ക്യാമറ ഫോട്ടോ ക്യാമ്പെയ്ൻ ആരംഭിച്ചു. ടെക് മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച രാജീവ് ചന്ദ്രശേഖറുടെ എ ഐ ടെക്നോളജി താല്പര്യം കൂടി കണക്കിലെടുത്താണ് ഇത്തരമൊരു വ്യത്യസ്‍ത ആശയം എൻഡിഎ തിരഞ്ഞെടുപ്പ് സമിതി അവതരിപ്പിച്ചിരിക്കുന്നത്. ‘ഗെറ്റ് യുവർ ഫോട്ടോസ് ഓൺ യുവർ ഫോൺ’ എന്ന ഹാഷ്‌ടാഗോടെയാണ് ഈ എഐ ഫോട്ടോ ക്യാമ്പെയ്ൻ അവതരിപ്പിച്ചിട്ടുള്ളത്.

പ്രചാരണ പരിപാടികളിൽ ലഭ്യമായ ക്യൂ ആർ കോഡ് സ്കാൻ ചെയത ശേഷം ആവശ്യമായ വിവരങ്ങൾ നൽകി ഒരു സെൽഫി എടുത്താൽ മാത്രം മതി. രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണപരിപാടികളിൽ നിങ്ങളുൾപ്പെട്ട എല്ലാ ഫോട്ടോകളും ഉടൻ നിങ്ങളുടെ ഫോണിലെത്തും. ഇത് ഇഷ്ട്ടനുസരണം ഡൗൺലോഡ് ചെയ്തെടുക്കാം. നിലവിൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കേരളത്തിൽ ഏക സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ. ക്യാമ്പെയ്ൻ ആരംഭിച്ച് നിമിഷ നേരം കൊണ്ട് 2000ലേറെ ചിത്രങ്ങളാണ് ഡൗൺലോഡ് ചെയ്യപ്പെട്ടത്.

സ്ഥാനാർത്ഥിക്കൊപ്പം തെരഞ്ഞെടുപ്പു പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നവർക്കെല്ലാം അവരുടെ സ്വന്തം ഫോട്ടോ ഫോണിൽ ലഭിക്കുന്ന നിർമിത ബുദ്ധി സാങ്കേതിക വിദ്യ ഇതിനകം ഹിറ്റായിരിക്കുകയാണ്

Related Articles

Latest Articles