Sunday, December 28, 2025

സിപിഎമ്മിനും പിണറായി സർക്കാരിനും ആശ്വസിക്കാൻ വകയില്ല; കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ആർ എസ്സ് എസ്സ് പശ്ചാത്തലമുള്ള ഗവർണർ; ആരിഫ് മുഹമ്മദ് ഖാൻ ബീഹാറിലേക്ക് !

ദില്ലി: ബീഹാർ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ കേരള ഗവർണറാകും. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബീഹാർ ഗവർണറാകും. പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെ പൊതുരംഗത്ത് വന്ന നേതാവാണ് രാജേന്ദ്ര ആർലേക്കർ. കേരളത്തിൽ ആദ്യമായിട്ടാണ് ആർ എസ്സ് എസ്സ് പശ്ചാത്തലമുള്ള ഒരു ഗവർണർ വരുന്നത്. ജനസംഘകാലം മുതൽ രാഷ്ട്രീയത്തിലുണ്ട്. ഗോവയിൽ നിന്നുള്ള ബിജെപി നേതാവാണ് അദ്ദേഹം. 2002 ലും 2012 ലും ഗോവ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗോവ നിയമസഭാ സ്‌പീക്കർ, വനം പരിസ്ഥിതി മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽ ഗവർണറായിരുന്നു. 2000 മുതൽ 2006 വരെ ഗോവ ബിജെപിയുടെ അദ്ധ്യക്ഷൻ, 2006 മുതൽ 2009 വരെ ബിജെപി ദേശീയ നിർവാഹക സമിതിയംഗം, 2010 മുതൽ 2012 വരെ ബിജെപി വക്താവ് എന്നീ പാർട്ടി ചുമതലകളും വഹിച്ചിട്ടുണ്ട്.

സംഭവബഹുലമായ അഞ്ചുവർഷങ്ങൾക്കൊടുവിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള രാജ്ഭവന്റെ പടിയിറങ്ങുന്നത്. പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ അദ്ദേഹം പരസ്യമായി തന്നെ ചോദ്യം ചെയ്‌തിരുന്നു. സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നിയമവിരുദ്ധ ഇടപെടലുകൾ, പിൻവാതിൽ നിയമനങ്ങൾ, അഴിമതി, അക്രമരാഷ്ട്രീയം, ധൂർത്ത് എന്നിവയെ അദ്ദേഹം ശക്തമായി എതിർത്തിരുന്നു. എസ് എഫ് ഐ യുടെ ഗുണ്ടായിസത്തെ തെരുവിൽ ഇറങ്ങിത്തന്നെ നേരിട്ടു. ഏറെ ജനകീയനായ ഗവർണർ കൂടിയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ പ്രതിപക്ഷത്തെ അടിച്ചിരുത്തിയ സർക്കാർ പലപ്പോഴും ഗവർണർക്ക് മുന്നിൽ മുട്ട് മടക്കിയിരുന്നു.

രാഷ്ട്രീയ താൽപ്പര്യങ്ങൾ ഉള്ള നിയമ നിർമ്മാണത്തോട് ബില്ലുകൾ പിടിച്ചുവച്ചും തീരുമാനമെടുക്കാതെ രാഷ്ട്രപതിക്കയച്ചും ശക്തമായി പ്രതിഷേധിച്ച ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാൻ. നയപ്രഖ്യാപനം അടക്കമുള്ള വിഷയങ്ങളിൽ സർക്കാരിനെ അദ്ദേഹം മുൾമുനയിൽ നിർത്തി. മുഖ്യമന്ത്രിക്കെതിരായി അതിരൂക്ഷ വിമർശനം പല ഘട്ടങ്ങളിലും ആരിഫ് മുഹമ്മദ് ഖാൻ നടത്തിയിരുന്നു.

Related Articles

Latest Articles