ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനികാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് 4.30ഓടെയാണ് രജനികാന്ത് ആശുപത്രിയിലെത്തിയത്. അതേസമയം പതിവ് പരിശോധനയ്ക്കായാണ് രജനികാന്ത് ആശുപത്രിയിലെത്തിയതെന്ന് താരവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
70കാരനായ താരത്തെ കഴിഞ്ഞ ഡിസംബറില്‍ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്വാസംമുട്ടലിനെയും രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെയും തുടര്‍ന്നായിരുന്നു അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം രജനികാന്തിനെ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ദീപാവലി റിലീസായി നവംബര്‍ നാലിനാണ് തിയേറ്ററുകളിലെത്തും. രജനിയുടെ 168ാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തില്‍ രജനിയുടെ സഹോദരിയായി കീര്‍ത്തി സുരേഷും നായികയായി നയന്‍താരയും വേഷമിടുന്നു. ദര്‍ബാര്‍ എന്ന ചിത്രത്തിന് ശേഷം നയന്‍ താരയും രജനിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

