Thursday, January 1, 2026

ബിഗ് ബോസ് താരം രജിത് കുമാര്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം : കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ ഡോ. കസ്റ്റഡിയില്‍. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രജിത്തിനെ ഇന്നുതന്നെ നെടുമ്പാശേരി പോലിസിന് കൈമാറും. ഇന്ന് വൈകുന്നേരം നെടുമ്പാശ്ശേരിയില്‍ എത്തുമെന്നാണ് വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ജാമ്യം ലഭിച്ചാല്‍ ഉടന്‍ ആറ്റിങ്ങലിലേക്ക് തന്നെ മടങ്ങുമെന്നും വിവരമുണ്ട്.

ജാഗ്രതാ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ഞായറാഴ്ച രാത്രി വന്‍സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രജിത് കുമാറിന് സ്വീകരണം നല്‍കാനെത്തിയത്. സ്വകാര്യ ചാനല്‍ പരിപാടിയില്‍ പങ്കെടുത്ത് എലിമിനേഷന്‍ ആയി മടങ്ങിയെത്തുമ്പോഴായിരുന്നു സ്വീകരണം. കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ വിമാനത്താവളത്തില്‍ എത്തിയതിനെ തുടര്‍ന്ന് ഞായറാഴ്ച വിമാനത്താവളത്തില്‍ അണുവിമുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പൊലീസിന് നിയന്ത്രിക്കാന്‍ പറ്റാത്തത്ര ആളുകളാണ് തടിച്ചുകൂടിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Related Articles

Latest Articles