Monday, June 17, 2024
spot_img

മദ്യം വാങ്ങാൻ ഇനി മുതൽ സർക്കുലർ നോക്കണം

തിരുവനന്തപുരം: ഇനി മുതൽ ബിവറേജില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഉണ്ട്. ഇതിനായി സര്‍ക്കുലര്‍ ഇറക്കി ബിവറേജസ് കോര്‍പറേഷന്‍ ഇറക്കിട്ടുണ്ട്. തിരക്കുള്ള സമയങ്ങള്‍ ഒഴിവാക്കി തിരക്കു കുറഞ്ഞ സമയങ്ങളില്‍ മദ്യം വാങ്ങണമെന്നും മദ്യം വാങ്ങി കഴിഞ്ഞും അതിനു മുന്‍പും കൂട്ടംകൂടി നില്‍ക്കുന്നത് ഒഴിവാക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.


മദ്യം വാങ്ങാനെത്തുന്നവര്‍ തൂവാലയോ മാസ്‌കോ ധരിച്ച്‌ വേണം വരാന്‍. മാത്രവുമല്ല പനി, ചുമ, ജലദോഷം എന്നീ രോഗ ലക്ഷണങ്ങളുള്ളവര്‍ മദ്യശാലയിലേക്ക് വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ എല്ലാ ഷോപ്പുകളിലും നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിലാണ് സർക്കുലർ പുറത്തിറക്കിയത്.

Related Articles

Latest Articles