Friday, May 3, 2024
spot_img

അഗ്‌നിപഥ് പ്രതിഷേധം; സൈനിക മേധാവികളുമായി കൂടിക്കാഴ്‌ച്ച നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി : അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സൈനിക മേധാവികളെ കണ്ടു. കൂടിക്കാഴ്‌ച്ച നടന്നത് ഇന്ന് രാവിലെ 11 മണിക്കാണ്.

അഗ്‌നിപഥ് റിക്രൂട്ട്മെന്റിനുള്ള പ്രായപരിധി 21 വയസിൽ നിന്ന് 23 വയസായി കേന്ദ്രം ഉയർത്തിയിരുന്നു.ഇതിന് ശേഷവും സംസ്ഥാനങ്ങളിൽ വ്യാപക പ്രതിഷേധങ്ങൾ തുടരുകയാണ് .റിക്രൂട്ട്‌മെന്റ് പൂർണ്ണമായി പിൻവലിക്കണമെന്നാണ് യുവാക്കളുടെ ആവശ്യം. സേവന ദൈർഘ്യം, പെൻഷൻ വ്യവസ്ഥകളുടെ അഭാവം, പ്രായപരിധി എന്നിവയാണ് പദ്ധതിയുടെ പ്രശ്‌നമായി പ്രതിഷേധക്കാർ വ്യക്തമാക്കുന്നത്. അഗ്നിപഥ് പദ്ധതി പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് രാജ്യത്ത് വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ബീഹാർ, ഉത്തർപ്രദേശ്, ഹരിയാന, തെലങ്കാന എന്നിവിടങ്ങളിലെ പലയിടത്തും അക്രമം, റെയിൽവേ ട്രെയിനുകൾക്ക് തീയിടൽ, കല്ലേറ് തുടങ്ങിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്കെതിരെ ഗൂഢമായ നീക്കങ്ങളാണ് രാജ്യവ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത്

പ്രതിഷേധങ്ങൾക്ക് പിന്നിൽ പ്രതിപക്ഷ പാർട്ടികളുടെ ഗൂഢാലോചനയാണെന്നും ,യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് പദ്ധതിക്കെതിരെ തെരുവിലിറക്കുകയാണെന്നും ആരോപണം ഉയരുന്നുണ്ട്. രാജ്യവ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന പ്രക്ഷോഭത്തിൽ വ്യാപകമായ നാശ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. അതേസമയം പദ്ധതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതിനായള്ള നടപടികളും കേന്ദ്രം സ്വീകരിച്ചതായാണ് സൂചന.

Related Articles

Latest Articles