ജി-സ്യൂട്ട് ധരിച്ച്, ഇന്ത്യന്‍ നിര്‍മിത ലൈറ്റ് കോംബാറ്റ് യുദ്ധവിമാനമായ തേജസില്‍ പറന്ന് ചരിത്രം സൃഷ്ടിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഈ ഫൈറ്റര്‍ ജെറ്റില്‍ സഞ്ചരിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രതിരോധമന്ത്രി കൂടിയാണ് രാജ്‌നാഥ് സിംഗ്. ബെംഗളുരുവിലെ എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്നാണ് രാജ്‌നാഥ് സിംഗ് തേജസ് വിമാനത്തില്‍ സഞ്ചരിച്ചത്.

