ന്യൂഡല്‍ഹി: കരാര്‍ പ്രകാരമുള്ള ആദ്യ റഫാല്‍ ജെറ്റ് വിമാനം ഏറ്റുവാങ്ങുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഫ്രാന്‍സിലെത്തി. ബോര്ഡെക്സിലെ മേരിഗ്നാക് എയര്‍ ബേസില്‍ വെച്ച് ആദ്യ റഫാല്‍ വിമാനം ഇന്ത്യ ഔദ്യോഗികമായി സ്വീകരിക്കും. 36 റഫാല്‍ ജെറ്റ് യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് ഇന്ത്യ ഫ്രാന്‍സുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്.
ദസറ ദിനമായ ഇന്ന് ആയുധ പൂജ നടത്തിയ ശേഷം ഇന്ത്യക്കു ലഭിക്കുന്ന ആര്‍.ബി-01 എന്ന പേരിലുള്ള റഫാല്‍ യുദ്ധ വിമാനത്തില്‍ പ്രതിരോധമന്ത്രി സഞ്ചരിക്കും. ഇന്ത്യന്‍ പൈലറ്റുമാര്‍ക്ക് റഫാലില്‍ പരിശീലനം ലഭിക്കുന്നതേയുള്ളു എന്നതിനാല്‍ ഫ്രഞ്ച് പൈലറ്റ് ആയിരിക്കും വിമാനം പറത്തുക എന്ന് വ്യോമ സേന അറിയിച്ചു. വ്യോമസേന മേധാവി എച്ച്. അറോറ പ്രതിരോധമന്ത്രിക്കൊപ്പം ഫ്രാന്‍സില്‍ എത്തിയിട്ടുണ്ട്. ചടങ്ങില്‍ അറോറയും പങ്കെടുക്കും.
കരാറനുസരിച്ച് ഇപ്പോള്‍ നല്‍കുന്ന വിമാനത്തിനു പുറമേ ആദ്യ നാലെണ്ണം കൂടി അടുത്ത വര്‍ഷം മാര്‍ച്ചില്‍ കൈമാറും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ആണ് പ്രതിരോധമന്ത്രി ഫ്രാന്‍സില്‍ എത്തിയിരിക്കുന്നത്.
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്ക്കാര് വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില് രാജ്യത്തിന് ആശംസകള് നേര്ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്ഭിണിയായ മാധ്യമപ്രവര്ത്തകയെ കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…