Friday, May 3, 2024
spot_img

രാജ്നാഥ് സിങ് ഇന്ന് ഫ്രാന്‍സില്‍; വിജയദശമി ദിനത്തിൽ ​ ആദ്യ റഫാല്‍ വിമാനം ഏ​റ്റുവാങ്ങും

ന്യൂഡല്‍ഹി: കരാര്‍ പ്രകാരമുള്ള ആദ്യ റഫാല്‍ ജെറ്റ്​ വിമാനം ഏറ്റുവാങ്ങുന്നതിനായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്​ ഫ്രാന്‍സിലെത്തി. ബോര്‍ഡെക്​സിലെ മേരിഗ്​നാക്​ എയര്‍ ബേസില്‍ വെച്ച്‌​ ആദ്യ റഫാല്‍ വിമാനം ഇന്ത്യ ഔദ്യോഗികമായി സ്വീകരിക്കും. 36 റഫാല്‍ ജെറ്റ്​ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ്​ ഇന്ത്യ ഫ്രാന്‍സുമായി കരാര്‍ ഒപ്പിട്ടിരിക്കുന്നത്​.

ദസറ ദിനമായ ഇന്ന്​ ആയുധ പൂജ നടത്തിയ ശേഷം ഇന്ത്യക്കു ലഭിക്കുന്ന ആര്‍.ബി-01 എന്ന പേരിലുള്ള റഫാല്‍ യുദ്ധ വിമാനത്തില്‍ പ്രതിരോധമന്ത്രി സഞ്ചരിക്കും. ഇന്ത്യന്‍ പൈലറ്റുമാര്‍ക്ക് റഫാലില്‍ പരിശീലനം ലഭിക്കുന്നതേയുള്ളു എന്നതിനാല്‍ ഫ്രഞ്ച് പൈലറ്റ് ആയിരിക്കും വിമാനം പറത്തുക എന്ന് വ്യോമ സേന അറിയിച്ചു. വ്യോമസേന മേധാവി എച്ച്‌. അറോറ പ്രതിരോധമന്ത്രിക്കൊപ്പം ഫ്രാന്‍സില്‍ എത്തിയിട്ടുണ്ട്​. ചടങ്ങില്‍ ​അറോറയും പ​ങ്കെടുക്കും.

കരാറനുസരിച്ച്‌ ഇപ്പോള്‍ നല്‍കുന്ന വിമാനത്തിനു പുറമേ ആദ്യ നാലെണ്ണം കൂടി അടുത്ത വര്‍ഷം മാര്‍ച്ചില്‍ കൈമാറും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ആണ് പ്രതിരോധമന്ത്രി ഫ്രാന്‍സില്‍ എത്തിയിരിക്കുന്നത്.

Related Articles

Latest Articles