Tuesday, December 23, 2025

അമേഠിയെ വഞ്ചിച്ച രാഹുല്‍ വയനാടിനേയും വഞ്ചിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

പാലക്കാട്: അമേഠിയെ വഞ്ചിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ വയനാടിനേയും വഞ്ചിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. അമേഠിയിലെ ജനങ്ങളെ രാഹുല്‍ വഞ്ചിച്ചു. മുത്തച്ഛന്റെ കാലം മുതല്‍ കൈപ്പിടിയില്‍ കൊണ്ടുനടന്നിട്ട് അവിടെ എന്തുവികസനമാണ് നടപ്പാക്കിയതെന്നും രാജ്നാഥ് ചോദിച്ചു.

പാലക്കാട്ട് എന്‍ഡിഎ തെരഞ്ഞെടുപ്പു പ്രചരണ യോഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാട്ടിലെ ജനങ്ങളേയും ഇതുപോലെ രാഹുല്‍ വഞ്ചിക്കും. നെഹ്രുവിന്റെ കാലത്തും ദാരിദ്ര്യം ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനെ ജയിപ്പിക്കണമെന്നായിരുന്നു മുദ്രാവാക്യം. ഇന്ദിരയുടെ കാലത്ത് ഗരീബി ഹഠാവോ എന്ന് വിളിച്ചു. രാജീവ് ഗാന്ധിയും ഇതേ മുദ്രാവാക്യമാണ് ഉയര്‍ത്തി. ഇപ്പോള്‍ രാഹുലും പറയുന്നു, ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ കോണ്‍ഗ്രസിനെ വിജയിപ്പിക്കണമെന്ന്.

എന്നുവരെ കോണ്‍ഗ്രസ് നിലനില്‍ക്കുന്നുവോ അന്നുവരെ ദാരിദ്ര്യവും നിലനില്‍ക്കും. കോണ്‍ഗ്രസ് എന്ന് ഇല്ലാതാകുന്നുവോ അന്നേ രാജ്യത്തെ ദാരിദ്ര്യത്തിന് ശമനമാകൂവെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles