Thursday, May 2, 2024
spot_img

കേരളത്തില്‍ അയ്യപ്പന്‍റെ പേര് പറയാന്‍ പറ്റാത്ത അവസ്ഥ:വിശ്വാസത്തിന്റെ കാര്യത്തിൽ എൻഡിഎ സർക്കാരിന് വിട്ടുവീഴ്ച്ചയില്ല ; നരേന്ദ്രമോദി


കേരളത്തില്‍ അയ്യപ്പന്‍റെ പേര് പറയാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുന്ന ഇടത്താണ് ഈ അവസ്ഥ . ബിജെപി സ്ഥാനാര്‍ഥിയ്ക്ക് ജയിലില്‍ കിടക്കേണ്ടി വന്നുവെന്നും മോദി പറഞ്ഞു . മംഗലാപുരത്ത് നടന്ന ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോഴിക്കോട് ഇന്നലെ നടന്ന റാലിയില്‍ ശബരിമല വിഷയം പ്രധാനമന്ത്രി പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ച് ശബരീമല വിഷയം മുഖ്യ വിഷയമാക്കുകയാണ് ബിജെപി.നേരത്തെ തമിഴ്നാട്ടിലെ തേനിയിലെ തെരഞ്ഞെടുപ്പ് റാലിയിലും പ്രധാനമന്ത്രി ശബരിമല വിഷയം ഉന്നയിച്ചിരുന്നു.

വിശ്വാസങ്ങളെയും ആചാരങ്ങളെയും തകര്‍ക്കാനുള്ള അപകടകരമായ നീക്കമാണ് നടക്കുന്നതെന്നും കേരളത്തില്‍ ബിജെപിയുള്ള കാലത്തോളം അത് നടക്കില്ലെന്നും മോദി പറഞ്ഞു . കോണ്‍ഗ്രസ്സും മുസ്ലീം ലീഗും ശബരിമലയെ വെച്ച് അപകടരമായി കളിക്കുകയാണെന്നും മോദി ആരോപിച്ചു.

Related Articles

Latest Articles