Saturday, December 13, 2025

നഷ്ടമായത് ലോകമാകമാനം ആദരവോടെ നോക്കി കണ്ട വ്യക്തിത്വം: രാജ് നാഥ് സിങ്

ദില്ലി- മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ സുഷമ സ്വരാജിന്‍റെ മരണം വേദനിപ്പിച്ചുവെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. പെട്ടന്നുളള വാർത്ത വലിയ ഞെട്ടലോടെയാണ് കേട്ടത്. വളരെയധികം മൂല്യമുളള സഹപ്രവർത്തകയായിരുന്നു അവർ.

മികച്ച പാർലമെന്‍റേറിയയും ലോകത്താകമാനം ഉളള ആളുകൾ ആദരവോടെ നോക്കി കണ്ട വ്യക്തിത്വമായിരുന്നു. പാർട്ടിയ്ക്ക് വലിയൊരു നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും രാജ് നാഥ് സിങ് പറഞ്ഞു.

Related Articles

Latest Articles