Sunday, May 19, 2024
spot_img

യുവ സിനിമാ സംവിധായകനെ തട്ടിക്കൊണ്ടു പോയി


തൃശൂര്‍- യുവസംവിധായകന്‍ നിഷാദ് ഹസനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി. മുഖംമൂടി ധരിച്ച മൂന്നംഗ സംഘമാണ് തട്ടിക്കൊണ്ടുപോയത്. . വിപ്ലവം ജയിക്കാനുള്ളത് എന്ന ചിത്രത്തിന്‍റെ സംവിധായകനാണ്. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

നിഷാദ് നായകനായി സംവിധാനം ചെയ്ത പുതിയ സിനിമ വിപ്ലവം ജയിക്കാനുള്ളതാണ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ഇതിന്റെ വഴിപാടുകളുമായി ബന്ധപ്പെട്ട് ഗുരുവായൂർക്കു പോവുമ്പോഴായിരുന്നു ആക്രമണം.

നിഷാദും ഭാര്യയും കാറിലായിരുന്നു. പാവറട്ടി എത്തുന്നതിനിടയിൽ മറ്റൊരു കാറിലെത്തിയ സംഘം കാറിനെ മറികടന്നു നിറുത്തി അക്രമിക്കുകയായിരുന്നുവെന്നു ഭാര്യ പറയുന്നു. മർദിച്ചു അവശനാക്കിയ നിഷാദിനെ സംഘം വന്നിരുന്ന കാറിൽ കയറ്റിക്കൊണ്ടു പോയി. സ്ഥലത്ത് നിന്നും ഭാര്യയാണ് വീട്ടിലും സുഹൃത്തുക്കളെയും വിവരമറിയിച്ചത്. നിരവധി ഹൃസ്വ ചിത്രങ്ങളും ഡോക്യൂമെന്ററികൾക്കും ശേഷം ഇതാദ്യമാണ് നിഷാദ് വലിയ സിനിമ സംവിധാനം ചെയ്യുന്നത്.

Related Articles

Latest Articles