Celebrity

ഇടനെഞ്ചിൽ എന്നും ഹിന്ദുസ്ഥാൻ! രാം ചരണും ഭാര്യ ഉപാസനയും യാത്ര ചെയ്യുമ്പോഴെല്ലാം കൈയിൽ കരുതുന്നത് ചെറിയ ക്ഷേത്രമാതൃക; പ്രാർത്ഥന ജന്മനാടുമായി ബന്ധിപ്പിക്കുന്നു!

താനും ഭാര്യ ഉപാസന കൊനിഡേലയും പോകുന്നിടത്തെല്ലാം ഒരു ചെറിയ ക്ഷേത്രമാതൃകയും കയ്യിൽ കരുതാറുണ്ടെന്നു തെലുങ്ക് താരം രാം ചരൺ തേജ വെളിപ്പെടുത്തി. ലോകത്ത് എവിടെയായാലും ജന്മനാടുമായി മാനസികമായ ബന്ധം പുലർത്താനും പ്രാർത്ഥിക്കാനും ഇതിലൂടെ കഴിയുമെന്നും ഓസ്‌കാറിന് മുന്നോടിയായി അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച്ച നടന്ന 95 മത് ഓസ്‌കാർ അവാർഡ് ദാന ചടങ്ങിനായി പുറപ്പെടുന്നതിനു മുന്നോടിയായി രാം ചരണും ഭാര്യ ഉപാസന കൊണിഡേലയും അവരുടെ താമസ സ്ഥലത്തിലെ ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്ന ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു.

ജീവിതത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായതിനാൽ തന്റെ വീടിനുള്ളിലേക്ക് രാം ചരൺ ക്യാമറകൾ അനുവദിച്ചിരുന്നു. ഒരുക്കങ്ങൾ പകർത്തുവാൻ വാനിറ്റി ഫെയർ മാഗസിന്റെ ടീമിനെ നടൻ സ്വാഗതം ചെയ്തിരുന്നു. ഇവരുടെ ക്യാമറ കണ്ണുകളാണ് ക്ഷേത്രത്തിന്റെ മാതൃകയും ഒപ്പിയെടുത്തത്.

ഇന്ത്യൻ ഡിസൈനർമാരായ ശന്തനുവും നിഖിലും രൂപകൽപന ചെയ്ത കറുത്ത നിറത്തിലുള്ള ഇന്ത്യൻ സ്റ്റൈൽ വസ്ത്രവും ഇറ്റലിയിൽ നിന്നും പ്രത്യേകം ഓർഡർ കൊടുത്ത് നിർമ്മിച്ച ഷൂസുമാണ് താരം ഓസ്‌കാർ വേദിയിൽ ധരിച്ചത് . അദ്ദേഹത്തിന്റെ വസ്ത്രത്തിലെ ബട്ടണുകൾ ഭാരത് ചിഹ്നം പതിച്ച നാണയങ്ങളായിരുന്നു. ആറുമാസം ഗർഭിണിയായ ഉപാസന, ചുവന്ന പൂവുള്ള ഒരു ക്രീം സാരിയാണ് ധരിച്ചിരുന്നത്.

Anandhu Ajitha

Recent Posts

ചൈനക്ക് മുട്ടൻ പണി !കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന

കടം തീർക്കാൻ നെട്ടോട്ടം ഓടി ചൈന ഇനി പരീക്ഷണം ബുള്ളറ്റ് ട്രെയിനിൽ

26 mins ago

‘ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവ്; പാകിസ്ഥാന് വേണ്ടതും ഇത് പോലൊരു നേതാവിനെ’; മൂന്നാം തവണയും മോദി തന്നെ പ്രധാനമന്ത്രിയായി അധികാരമേൽക്കുമെന്ന് പാക്-അമേരിക്കൻ വ്യവസായി

ദില്ലി: ഭാരതത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് പ്രമുഖ പാക്-അമേരിക്കൻ വ്യവസായി സാജിദ് തരാർ.…

45 mins ago

ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു; 22കാരൻ അറസ്റ്റിൽ

ലണ്ടൻ: ഇന്ത്യൻ വംശജയായ 66 കാരി ലണ്ടനിൽ കുത്തേറ്റു മരിച്ചു. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സ്ത്രീയ്ക്കുനേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ 22…

1 hour ago

ഹൈന്ദവ വിശ്വാസം മുറുകെ പിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി !

നാമനിർദ്ദേശ പത്രിക സമർപ്പിച്ച സമയത്തിന് പിന്നിലെ കണിശതയ്ക്കുണ്ട് കാരണം....

1 hour ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ്‌ സാങ്ങിനെ മോചിപ്പിച്ചെന്ന്‌ ചൈന; വിവരമില്ലെന്നു സഹപ്രവര്‍ത്തകര്‍

ഷാന്‍ഹായ്‌: കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തക ഷാങ്‌ സാങ്ങിനെ മോചിപ്പിച്ചതായി ചൈനീസ്‌…

2 hours ago

പന്തീരാങ്കാവ് സ്ത്രീധന പീഡനം; വരൻ രാഹുലിനെതിരെ വധശ്രമത്തിനു കേസ്; യുവതിയെ വനിത ശിശുവികസന വകുപ്പ് പിന്തുണയ്ക്കുമെന്ന് മന്ത്രി വീണാ ജോർജ്

കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ മർദ്ദിച്ചത്തിൽ വരൻ രാഹുലിനെതിരെ വധശ്രമത്തിനും കേസെടുത്ത് പോലീസ്. മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും എറണാകുളം ഞാറക്കൽ സ്വദേശിനിയായ…

2 hours ago