തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയത് ഒരു ലക്ഷത്തിലധികം വിലയുള്ള ഐഫോൺ. അഞ്ച് ഐഫോണുകളും കൊച്ചി ലുലു മാളിൽ നിന്നാണ് വാങ്ങിയത്. ഇതിൽ, 256 ജിബിയുടെ ഐഫോൺ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നൽകിയെന്നാണ് സന്തോഷ് ഈപ്പൻ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
ആകെ 3.93 ലക്ഷം രൂപക്കായിരുന്നു പർച്ചേസ് നടത്തിയത്. ഇതിൽ 1.08 ലക്ഷം രൂപയുടെ ഫോൺ ചെന്നിത്തലയ്ക്കാണ് നൽകിയിരിക്കുന്നത്. ഫോണുകൾ വാങ്ങിയ ബില്ലും ഹൈക്കോടതിയിൽ സന്തോഷ് ഈപ്പൻ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ലൈഫ് പദ്ധതിക്കായി നാല് കോടി 48 ലക്ഷം കമ്മീഷൻ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ വെളിപ്പെടുത്തിയിരുന്നു.
അതേസമയം ആരോപണത്തെ ചെന്നിത്തല എതിർത്തു. തനിക്കാരും ഐഫോൺ നൽകിയിട്ടില്ല. കോൺസുലേറ്റിന്റെ ഒരു ചടങ്ങിൽ പങ്കെടുത്തിരുന്നു. അന്ന് ഒരു ഷാൾ അവിടെ നിന്നും നൽകി. അതല്ലാതെ തനിക്ക് ആരും ഐഫോൺ നൽകിയിട്ടില്ലെന്നും പ്രചാരണത്തെ നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.

