കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വീടില്ലാത്തവര്‍ക്ക് വീട് പണിതുനല്‍കിയത് സര്‍ക്കാരല്ല. തദ്ദേശഫണ്ടും കേന്ദ്രഫണ്ടും വായ്പയും ഉപയോഗിച്ചാണ് വീടുകള്‍ വച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. 2 ലക്ഷം വീടുകള്‍ നല്‍കിയെന്നാണ് അവകാശവാദം 52,000 വീടുകള്‍ മുന്‍ സര്‍ക്കാര്‍ നിര്‍മാണം ആരംഭിച്ചതാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്യുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെട്ട വീടുകളുടെ നിര്‍മ്മാണം സര്‍ക്കാരിന്റെ മിടുക്കല്ല.വീടില്ലാത്തവര്‍ക്ക് വീട് നല്‍കിയത് സര്‍ക്കാരല്ല. സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയെന്ന അവകാശവാദം തന്നെ വലിയ കളവാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാര്‍ വിഹിതം കേവലം ഒരു ലക്ഷം രൂപ മാത്രമാണ്. പദ്ധതിക്ക് വേണ്ടി ഇന്ദിരാ ആവാസ് യോജന ഫണ്ടും തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ടും എല്ലാം ചെലവഴിച്ചാണ് വീട് നിര്‍മ്മാണം. സര്‍ക്കാര്‍ വിഹിതമായ ഒരു ലക്ഷം രൂപ ഇത് വരെ കിട്ടാത്ത പഞ്ചായത്തുകള്‍ സംസ്ഥാനത്ത് ഉണ്ടെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് ആരോപിച്ചു. ഖജനാവില്‍ നിന്നും പൈസയെടുത്ത് പരസ്യം കൊടുത്തെന്നും ഇത് അങ്ങേയറ്റം ഭോഷ്‌കാണെന്നും ലൈഫ് പദ്ധതിയുടെ പൊള്ളത്തരം തുറന്ന് കാട്ടണമെന്നും ചെന്നിത്തല പറഞ്ഞു. കുടുംബശ്രീക്ക് ഭവനരഹിതരുടെ കണക്ക് എടുക്കാന്‍ യോഗ്യതയില്ലെന്നും കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.സര്‍ക്കാര്‍ വിഹിതമായ ഒരു ലക്ഷം രൂപ ഇത് വരെ കിട്ടാത്ത പഞ്ചായത്തുകള്‍ സംസ്ഥാനത്ത് ഉണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

