കണ്ണൂര്‍: പയ്യന്നൂര്‍ ഏഴിമല നാവിക അക്കാദമിയുടെ ഗേറ്റിന് സമീപം ഡ്രോണ്‍ പറത്തിയതായി പരാതി. ബുധനാഴ്ച പത്ത് മണിയോടെയാണ് ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്ന് നാവിക അക്കാദമി ലെഫ്‌നന്റ് കേണല്‍ പഞ്ചാല്‍ ബോറ പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
അതീവ സുരക്ഷാ മേഖലയായ നാവിക അക്കാദമി പരിസരത്ത് ഡ്രോണ്‍ പറത്തിയത് പൊലീസ് ഗൗരവമായാണ് കാണുന്നത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സേന ഏഴിമലയിലെത്തി അന്വേഷണം തുടങ്ങി.

