തിരുവനന്തപുരം: ജോലി ഭാരവും അശാസ്ത്രീയ പരിഷ്കരണങ്ങളും പോലീസുകാരുടെ മാനസിക പ്രശ്നങ്ങൾ വർധിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സേനയുടെ അച്ചടക്കം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിക്ക് പോലീസിൽ ഒരു നിയന്ത്രണവും ഇല്ലാതായി. ഭരണ തലത്തിലുള്ള വീഴ്ചകളാണ് പോലീസ് സേനയിലെ അവസ്ഥയ്ക്ക് കാരണമെന്നും ചെന്നിത്തല തുറന്നടിച്ചു. എറണാകുളം സെൻട്രൽ സിഐ നവാസിന്റെ തിരോധാനതിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവ് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്.
പോലീസിലെ ചില രോഗലക്ഷണങ്ങളാണ് അടുത്തിടെയുണ്ടായ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. പോലീസുകാര്‍ ആത്മഹത്യ ചെയ്യുന്നതടക്കമുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആഭ്യന്തരവകുപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പോലും മുഖ്യമന്ത്രിക്കു കഴിയുന്നില്ല. ചര്‍ച്ചകള്‍ നടത്താതെ ഏകപക്ഷീയമായി നടപ്പാക്കുന്ന പരിഷ്കാരങ്ങളുടെ പ്രതിഫലനമാണിതെന്നും ചെന്നിത്തല പറഞ്ഞു.
സേനയിൽ ജനസംഖ്യയുടെ അനുപാതത്തിനനുസരിച്ചുള്ള അംഗങ്ങൾ പോലുമില്ല. 24 മണിക്കൂറും ജോലി ചെയ്യേണ്ടിവരുന്നു. സേനയിൽ അസംതൃപ്തിയുണ്ടെന്ന കാര്യം മുഖ്യമന്ത്രി യാഥാർഥ്യബോധത്തോടെ കാണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…