Friday, May 3, 2024
spot_img

വനംമന്ത്രിക്ക് സ്ഥലകാല വിഭ്രാന്തിയാണ്,അദ്ദേഹം എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയില്ല,എ കെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വനംമന്ത്രി എ കെ ശശീന്ദ്രനെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല.വനംമന്ത്രിക്ക് സ്ഥലകാല വിഭ്രാന്തിയാണെന്നും അദ്ദേഹം എന്താണ് പറയുന്നതെന്ന് അദ്ദേഹത്തിന് പോലും അറിയില്ലെന്നും മയക്കുവെടി വെക്കേണ്ടത് മന്ത്രിയ്ക്കാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.മലയോര മേഖലയിലെ ജനങ്ങള്‍ക്ക് വേണ്ട സംരക്ഷണം ലഭിക്കണമെന്നും വന്യജീവികള്‍ ഇറങ്ങി ആളുകളെ കൊല്ലുമ്പോള്‍ ജനങ്ങള്‍ പരിഭ്രാന്തരാകില്ലേ എന്നും ചെന്നിത്തല ചോദിച്ചു.

രാഷ്ട്രീയമല്ല പ്രധാനമെന്നും ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ കഴിയണം അതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ചെന്നിത്തല ആഞ്ഞടിച്ചു.ഇനിയും വന്യജീവികളുടെ ആക്രമണം ഉണ്ടാകുമോയെന്ന ഭയത്തിലാണ് ഇവിടുത്തുകാര്‍ എന്നും അപ്പോള്‍ പ്രതിഷേധം ഉണ്ടാകുക സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.എന്നാല്‍ ഇതുസംബന്ധിച്ച് സര്‍ക്കാരിന് ഒരു ധാരണയുമില്ലെന്നും മന്ത്രി ഒന്നു പറയുന്നു, വനംവകുപ്പ് വേറൊന്ന് പറയുന്നു. റവന്യൂ വകുപ്പ് മറ്റൊരു നിലപാടും സ്വീകരിക്കുന്നു എന്താണ് ഇവിടെ നടക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

Related Articles

Latest Articles