തിരുവനന്തപുരം: കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായെന്നു തുറന്നടിച്ച ശശി തരൂർ എംപിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് നാഥനില്ലാക്കളരിയല്ലെന്നും അധ്യക്ഷൻ ഉണ്ടാകണം എന്നത് എല്ലാവരുടെയും താത്പര്യമാണെന്നും ചെന്നിത്തല പ്രതികരിച്ചു. രാഷ്ട്രീയത്തിൽ ഒരു പുതിയ ധാർമികത രാഹുലിന്റെ രാജി ഉയർത്തിപ്പിടിക്കുന്നുണ്ട്. അതിന് അതിന്റേതായ വില നല്‍കേണ്ടതുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പാർട്ടി അധ്യക്ഷനെ ഇതുവരെ കണ്ടെത്താൻ സാധിക്കാത്തതിൽ കടുത്ത നിരാശയുണ്ടെന്നും കോണ്‍ഗ്രസ് നാഥനില്ലാക്കളരിയായെന്നുമായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

