ന്യൂസ് ക്ലിക്ക് പോർട്ടലിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അമേരിക്കൻ ശതകോടീശ്വരൻ നെവിൽ റോയ് സിംഗാമും മുതിർന്ന സിപിഐഎം നേതാവ് പ്രകാശ് കാരാട്ടും തമ്മിലുള്ള ചില ഇമെയിൽ ഇടപാടുകളെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ന്യൂസ്‌ക്ലിക്ക് പോർട്ടലിനെതിരായ കള്ളപ്പണം അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി അന്വേഷണം നടത്തുന്നത്.
ചൈനീസ് അജൻഡ പ്രചരിപ്പിക്കാൻ പണം കൈപ്പറ്റിയതായി സംശയിക്കുന്ന സാഹചര്യത്തിലാണിത് ഇ.ഡി അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയിൽ രാജ്യവിരുദ്ധത പ്രോത്സാഹിപ്പിക്കുന്നതിനും ചൈനീസ് പ്രചരണത്തിനും ആയാണ്, ഇടത് അനുകൂല വർത്താ പോർട്ടൽ ന്യൂസ് ക്ലിക്ക്, വിദേശത്തുനിന്നും വലിയതോതിൽ ധനസഹായം കൈപ്പറ്റിയതായി പറയുന്നത്. അതേസമയം, ചൈനയിൽ നിന്നുള്ള നിക്ഷേപത്തിനും ഇറക്കുമതിക്കും കേന്ദ്ര സർക്കാർ നിയന്ത്രണമേർപ്പെടുത്തിയത്, ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന് 2021 ജനുവരിയിൽ അയച്ച ഇ മെയിലിൽ പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടതായി ഇ ഡി പറയുന്നു. കൂടാതെ, പ്രകാശ് കാരാട്ടും നെവിൽ റോയ് സിംഗാമും തമ്മിൽ ഇ മെയിലിൽ ആശയവിനിമയം നടത്തിയതിന്റെ തെളിവുകൾ തന്റെ പക്കലുണ്ടെന്ന് ബിജെപി എം പി നിഷികാന്ത് ദൂബെ കഴിഞ്ഞ ദിവസം ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, ന്യൂസ്‌ക്ലിക്കിൽ നിന്ന് ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന്റെ കുടുംബാംഗങ്ങൾക്ക് 40 ലക്ഷം രൂപയോളം കൈമാറിയതിനെ കുറിച്ചും വിശദമായ അന്വേഷണങ്ങൾ നടക്കുന്നുണ്ട്. ചൈനീസ് പ്രചാരണത്തിനായി അമേരിക്കൻ വ്യവസായിയിൽ നിന്നാണ് സംശയാസ്പദമായ ഫണ്ട് സ്വീകരിച്ചതായി വെളിവാക്കപ്പെട്ടിട്ടുള്ളത്. പത്രപ്രവർത്തകനും എഴുത്തുകാരനുമായ പരഞ്ജോയ് ഗുഹ താകുർത്തയ്ക്കും ന്യൂസ്‌ക്ലിക്കിലെ ചില ജീവനക്കാർക്കും 72 ലക്ഷം രൂപ കൈമാറ്റം ചെയ്‌തതിനെകുറിച്ചും, ഫെഡറൽ സാമ്പത്തിക അന്വേഷണ ഏജൻസി വിശദമായി അന്വേഷിക്കുന്നുണ്ട്. കൂടാതെ, ന്യൂസ് ക്ലിക്ക് നേതൃത്വം നൽകിയ കള്ളപ്പണം വെളുപ്പിക്കലിൽ, നിലവിൽ ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയ്ക്ക് 17.08 ലക്ഷം രൂപ നൽകിയതായിട്ടാണ് കണ്ടെത്തിയിട്ടുള്ളത്. ന്യൂസ്‌ക്ലിക്കിന്റെ ഓഹരി ഉടമയും സിപിഐഎം ഐടി സെല്ലിലെ അംഗവുമായ ബപ്പാടിത്യ സിൻഹയ്ക്ക് വിവിധ കാലയളവുകളിൽ ആയി 97.32 ലക്ഷം രൂപ വരെ നൽകിയിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 2021 സെപ്റ്റംബറിൽ ഡൽഹി സെയ്ദുലജാബ് ഏരിയയിലെ ന്യൂസ്ക്ലിക്കിന്റെ സ്ഥാപനത്തിൽ ഇഡി ആദ്യം റെയ്ഡ് നടത്തിയിരുന്നു. അതിനുശേഷം ഡൽഹി ഹൈക്കോടതിയിൽ ഇരുപക്ഷവും തമ്മിലുള്ള നിയമപോരാട്ടം നടക്കുന്നതിനിടെയാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…