Tuesday, December 30, 2025

കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ സംസ്കാരചടങ്ങുകള്‍ ഇന്ന്; വിടപറയുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വെതര്‍മാന്‍

പാറ്റ്ന: കേന്ദ്ര മന്ത്രി രാംവിലാസ് പാസ്വാന്റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് പാറ്റ്നയില്‍ സംസ്കരിക്കും. പട്‍നയിലെ എല്‍ജെപി ഓഫീസില്‍ നടത്തുന്ന പൊതുദര്‍ശനത്തിന് ശേഷമാണ് സംസ്കാരച്ചടങ്ങുകള്‍ നടക്കുക. ഡല്‍ഹിയിലെ ജന്‍പഥിലെ വസതിയില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, രവിശങ്കര്‍ പ്രസാദ് തുടങ്ങിയ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിച്ചിരുന്നു.

പാസ്വാന്റെ മൃതദേഹം ഇന്നലെ രാവിലെ എംബാം ചെയ്‌ത ശേഷം ഔദ്യോഗിക വസതിയായ 12 ജന്‍പഥില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുണ്ടായിട്ടും നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരുമാണ് ശക്തനായ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനും, അന്ത്യോപചാരം അര്‍പ്പിക്കാനുമായി എത്തിയത്.

Related Articles

Latest Articles