തന്റെ പിന്തുണ ലഭിക്കണമെങ്കിൽ ചേലക്കരയിലെ സ്ഥാനാർത്ഥിയായ രമ്യ ഹരിദാസിനെ പിന്‍വലിക്കണമെന്ന നിലമ്പൂർ എംഎൽഎ പി.വി. അന്‍വറിന്റെ ആവശ്യത്തെ പരിഹസിച്ച് തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അന്‍വര്‍ സൗകര്യമുണ്ടെങ്കില്‍ മാത്രം സ്ഥാനാര്‍ഥികളെ പിന്‍വലിച്ചാല്‍ മതിയെന്നും എന്നാല്‍ പ്രത്യുപകാരമെന്ന നിലയിലുള്ള ഒരു ഉപാധിയും സ്വീകാര്യമല്ലെന്നും യുഡിഎഫിനെ കളിയാക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാലക്കാട്ട് സ്ഥാനാർത്ഥിയെ പിന്‍വലിക്കാമെന്നും അതിന് പകരമായി ചേലക്കരയില്‍ രമ്യ ഹരിദാസിനെ പിന്‍വലിക്കണമെന്നുമുള്ള ഉപാധിയാണ് അന്‍വര്‍ മുന്നോട്ട് വെച്ചിരുന്നത്. അതിന് അന്‍വര്‍ തമാശ പറയരുത് എന്നായിരുന്നു വി ഡി സതീശന്റെ മറുപടി. അന്‍വറുമായി ഭാവിയില്‍ ചര്‍ച്ചയുണ്ടാകുമോ എന്ന ചോദ്യത്തിന് അത് അപ്പോഴല്ലേ എന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ മറുപടി.

