Wednesday, November 4, 2026

സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് കൈക്കൂലി ! മുവാറ്റുപുഴ മുൻ ആർഡിയ്ക്ക് 7 വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ച് കോടതി

കൊച്ചി : സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ കേസിൽ മുവാറ്റുപുഴ മുൻ ആർഡിഒ വി.ആർ.മോഹനൻ പിള്ളയ്ക്ക് തടവുശിക്ഷ. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് അഴിമതി നിരോധന വകുപ്പു പ്രകാരം 7 വർഷം കഠിന തടവിന് ശിക്ഷിച്ചത്. ഇതിന് പുറമെ 25,000 രൂപ പിഴയും ഒടുക്കണം. ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് പ്രതിയെ മുവാറ്റുപുഴ സബ് ജയിലിൽ റിമാൻഡ് ചെയ്തു.

2016ൽ മൂവാറ്റുപുഴ വാഴക്കുളത്ത് ഇടിഞ്ഞുപോയ സംരക്ഷണ ഭിത്തി നിർമാണവുമായി ബന്ധപ്പെട്ട് 50,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.പാടത്തോടു ചേർന്നുള്ള വീട്ടുവളപ്പിലെ ഇടിഞ്ഞുവീണ സംരക്ഷണ ഭിത്തി നന്നാക്കുന്നതിന് വീട്ടുടമ സർക്കാർ സഹായത്തിന് അപേക്ഷിച്ചിരുന്നു. എന്നാൽ നിർമാണം നിർത്തി വയ്ക്കാനായിരുന്നു മോഹനൻ പിള്ളയുടെ നിർദേശം. എല്ലാ രേഖകളും ഉണ്ടായിട്ടും 50,000 രൂപ ആർഡിഒ കൈക്കൂലി ആവശ്യപ്പെട്ടതോടെ വീട്ടുടമ വിജിലൻസിനെ വിവരമറിയിക്കുകയായിരുന്നു.

Related Articles

Latest Articles