Wednesday, December 17, 2025

ഇത് ഞങ്ങളുടെ പള്‍വാള്‍ ദേവൻ തന്നെയോ ? ; ആശങ്ക പങ്കുവച്ച് ആരാധകര്‍

സൂപ്പർഹിറ്റ് ബ്രഹ്മാണ്ഡ ചലച്ചിത്രം ബാഹുബലിയിൽ പ്രതിനായകനായ പള്‍വാള്‍ ദേവനായെത്തി ആരാധകരുടെ ഹൃദയം കീഴടക്കിയ നടനാണ് റാണാ ദഗ്ഗുബാട്ടി. ബാഹുബലി സൂപ്പര്‍ഹിറ്റായതോടെ നായകന്‍ പ്രഭാസിനെപ്പോലെ റാണയ്ക്കും ഇന്ത്യയൊട്ടാകെ ആരാധകർ ഉണ്ടായി.

കഴിഞ്ഞ ദിവസം റാണ ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിപ്പോൾ ആരാധകർക്കിടയിൽ സംസാരവിഷയം . എച്ച്.ഡി.എഫ്.സി ബാങ്കിൻ്റെ മില്ലേനിയല്‍ കാര്‍ഡ് പ്രൊമോട്ട് ചെയ്യുന്ന ഒരു പോസ്റ്റായിരുന്നു അത്. എന്നാല്‍ ആരാധകര്‍ പരസ്യത്തേക്കാളേറെ ശ്രദ്ധിച്ചത് റാണയുടെ
ശരീരത്തെയാണ്. ചിത്രത്തില്‍ റാണ ഏറെ ക്ഷീണിതനാണെന്നാണ് ആരാധകരുടെ കണ്ടെത്തല്‍. റാണയുടെ ആരോഗ്യം സംബന്ധിച്ച് സിനിമാലോകത്ത് ഏറെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതുകൊണ്ടു തന്നെ താരത്തിൻ്റെ രോഗവിവരങ്ങള്‍ തിരക്കിയാണ് പലരും മുന്നോട്ട് വരുന്നത്.

വൃക്കരോഗത്തിന് റാണ ചികിത്സ തേടാന്‍ ഒരുങ്ങുകയാണെന്നും അമ്മ വൃക്ക ദാനം ചെയ്യുമെന്നും തെലുങ്ക് മാധ്യമങ്ങള്‍ മുൻപ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചികിത്സയ്ക്കു വേണ്ടി റാണ അമേരിക്കയിലേക്ക് പോകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം വ്യാജവാര്‍ത്തയാണെന്നും താൻ തികച്ചും ആരോഗ്യവാൻ ആണെന്നും റാണ വ്യക്തമാക്കി.

Related Articles

Latest Articles