Saturday, December 13, 2025

മുന്‍ ചീഫ് ജസ്റ്റിസിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് പുനര്‍നിയമനം

ദില്ലി : മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച യുവതിക്ക് സുപ്രീം കോടതി പുനര്‍നിയമനം നല്‍കി. പിരിച്ചുവിട്ട കാലയളവിലെ ശമ്പളവും ആനുകൂല്യങ്ങളും നല്‍കിക്കൊണ്ടാണ് ജോലിയില്‍ പുനര്‍നിയമിച്ചത്. അതേസമയം ജോലിയില്‍ പ്രവേശിച്ച ഉടന്‍ യുവതി അവധിയില്‍ പ്രവേശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

2018-ലാണ് ജൂനിയര്‍ കോര്‍ട്ട് അസിസ്റ്റന്റായ യുവതി അന്നത്തെ ചീഫ് ജസ്റ്റിസ് ആയിരുന്ന രഞ്ജന്‍ ഗൊഗോയിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച് പരാതി നല്‍കിയത്. തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായി തൊട്ടുപിന്നാലെ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുകയായിരുന്നു. പരാതി ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ സമിതിയാണ് അന്വേഷിച്ചത്. യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി സമിതി പിന്നീട് പരാതി തള്ളുകയും ജസ്റ്റിസ് ഗൊഗോയിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയുമായിരുന്നു.

Related Articles

Latest Articles