Sunday, May 19, 2024
spot_img

ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്ത് ചുമതലയേറ്റു; എം.ജി. ശ്രീകുമാറിന് സ്ഥാനം കിട്ടുമോ?

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്തിനെ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനായി ചുമതലയേറ്റു. സംവിധായകൻ കമലിന് പകരമാണ് നിയമനം. കഴിഞ്ഞ ആഴ്ച ചേർന്ന സിപിഎം (CPM) സെക്രട്ടറിയേറ്റ് യോ​ഗത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്തിനെ പരി​ഗണിക്കാൻ തീരുമാനേമെടുത്തത്.

ഏറ്റെടുത്തത് വലിയ ഉത്തരവാദിത്തമാണെന്നും മുന്നോട്ടു പോകാന്‍ പൊതുസമൂഹത്തിന്റെ പിന്തുണ വേണം. എല്ലാവരുടേയും പിന്തുണയുണ്ടെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു രഞ്ജിത്തിനെ നിയമിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയത്. അതേസമയം, ഗായകൻ എം.ജി ശ്രീകുമാറിനെ സം​ഗീത നാടക അക്കാദമി ചെയർമാനാക്കാൻ സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച ഉത്തരവ് വന്നിട്ടില്ല.

Related Articles

Latest Articles