Saturday, January 3, 2026

പൂർണ്ണ ഗണവേഷത്തിൽ നിത്യതയിലേക്ക്…; രഞ്ജിത്ത് ശ്രീനിവാസിന്റെ മൃതദേഹം സംസ്‌കരിച്ചു; ആദരാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍

ആലപ്പുഴ: കൊല ചെയ്യപ്പെട്ട ബി.ജെ.പി. നേതാവും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. രഞ്ജിത്ത് ശ്രീനിവാസിന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. വലിയഴീക്കലിലെ കുടുംബവീട്ടില്‍ നടന്ന ചടങ്ങുകള്‍ക്കൊടുവില്‍ അനുജന്‍അഭിജിത്ത് ചിതയ്ക്ക് തീകൊളുത്തി.

കഴിഞ്ഞ ഞായറാഴ്ച രാവിലെ ആറരയോടെയാണ് വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയത്. എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാന്‍ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു രഞ്ജിത്തിന്റെ കൊലപാതകം.

രഞ്ജിത്തിന്റെ മൃതദേഹം വലിയഴീക്കലുള്ള കുടുംബവീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരകണക്കിനാളുകളാണ് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയത്. .

പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം രാവിലെ പത്തരയോടെയാണ് രഞ്ജിത്തിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിലെത്തിച്ചു.

ജില്ലാ കോടതിക്കു മുന്നിലെ ബാര്‍ അസോസിയേഷന്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വെള്ളക്കിണറിലെ വീട്ടിലേക്ക് എത്തിച്ചു.

പിന്നീട് സംസ്‌കാര ചടങ്ങുകള്‍ക്കായി കുടുംബവീടായ വലയഴീക്കലില്‍ എത്തിക്കുകയായിരുന്നു.’ഗണവേഷം ധരിപ്പിച്ച് എൻ്റെ ഭർത്താവിനെ യാത്രയാക്കണം’ എന്നാണ് അദ്ദേഹത്തിന്റെ ഭാര്യ സംഘ കാര്യകർത്താക്കളോട് ആവശ്യപ്പെട്ടത്

കേന്ദ്രസഹമന്ത്രി നിത്യാനന്ദ റോയ്, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സംസ്‌കാരച്ചടങ്ങിന് എത്തിച്ചേരുകയും അന്തിമോപചാരം അര്‍പ്പിച്ചിക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles