Thursday, January 1, 2026

അമ്പലവയല്‍ മര്‍ദ്ദനം- കോണ്‍ഗ്രസ് നേതാവിനെതിരെ ബലാത്സംഗ കുറ്റം

വ​യ​നാ​ട്: അ​മ്പ​ല​വ​യ​ലി​ൽ ത​മി​ഴ് നാട് സ്വ​ദേ​ശി​ക​ളാ​യ യു​വാ​വി​നെ​യും യു​വ​തി​യേ​യും മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തിയും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ സ​ജീ​വാ​ന​ന്ദ​നെ​തി​രെ ബ​ലാ​ത്സം​ഗ കു​റ്റം കൂ​ടി ചു​മ​ത്തി. യു​വ​തി​യു​ടേ​യും യു​വാ​വി​ന്‍റെ​യും മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ ശ​ക്ത​മാ​യ വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തത്.. നേ​ര​ത്തെ പോ​ലീ​സ് കോ​യ​മ്പ​ത്തൂ​രി​ലെ​ത്തി യു​വ​തി​യെയും യു​വാ​വി​നെ​യും നേ​രി​ൽ​ക്ക​ണ്ട് മൊ​ഴി എ​ടു​ത്തി​രു​ന്നു.

ഇ​വ​ർ താ​മ​സി​ച്ച അ​മ്പ​ല​വ​യ​ലി​ലെ ലോ​ഡ്ജി​ൽ പ്ര​തി​യാ​യ സ​ജീ​വ​ന​ന്ദ​നും എ​ത്തി​യി​രു​ന്നു. ഇ​വി​ടെ​വ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ സ​ജീ​വാ​ന​ന്ദ​ൻ പി​ൻ​തു​ട​ർ​ന്ന് ആ​ക്ര​മി​ച്ചെ​ന്നാ​ണ് യു​വ​തി ന​ൽ​കി​യ വി​വ​രം. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി​യ​ത്. കേ​സി​ൽ ര​ണ്ടു പേ​രെ കൂ​ടി പോ​ലീ​സ് പ്ര​തി​ചേ​ർ​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ര​ണ്ടു പേ​രെ​യാ​ണ് പ്ര​തി ചേ​ർ​ത്തി​രി​ക്കു​ന്ന​ത്.

Related Articles

Latest Articles