Wednesday, November 4, 2026

അമേഠിയിലെ വിശ്വസ്തനും ബി ജെ പിയില്‍- ഞെട്ടിത്തരിച്ച് ഗാന്ധി കുടുംബം

അമേഠി: മുതിർന്ന കോൺഗ്രസ്സ് നേതാവും മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ എം പിയുമായ സഞ്ജയ് സിംഗ് പാർട്ടി അംഗത്വവും എം പി സ്ഥാനവും രാജി വെച്ചു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ സഞ്ജയ് സിംഗ് ‘അമേഠി നരേഷ്’ എന്നാണ് പാർട്ടി വൃത്തങ്ങളിൽ അറിയപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം ഭാര്യ അമിത സിംഗും കോൺഗ്രസ്സിൽ നിന്ന് രാജിവെച്ചു.

രാജി സ്ഥിരീകരിച്ച സഞ്ജയ് സിംഗ്, താൻ നാളെ ബിജെപിയിൽ ചേരുമെന്ന് അറിയിച്ചു. കോൺഗ്രസ്സിന്‍റെ കാലം കഴിഞ്ഞുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമാണ് ഇന്ത്യയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയുകയെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

Related Articles

Latest Articles