വടകര: പാർട്ടി പ്രവർത്തകയായ യുവതിയെ പീഡിപ്പിച്ച രണ്ടു സിപിഎം നേതാക്കൾക്കെതിരെ പോലീസ് കേസെടുത്തു. സിപിഎം മുളിയേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി പുല്ലുള്ള പറമ്പത്ത് ബാബുരാജ്, ഡിവൈഎഫ്ഐ പതിയാരക്കര മേഖല സെക്രട്ടറി ടി.പി.ലീജീഷ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവരെ രണ്ടു പേരെയും പാർട്ടിയിൽ നിന്ന് പുറത്തക്കിയെന്ന് വടകര ഏരിയ സെക്രട്ടറി അറിയിച്ചു. യുവതി കോഴിക്കോട് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമാണ് യുവതി.
ഭർത്താവും 2 മക്കളുമുള്ള യുവതിയാണ് പരാതിക്കാരി മൂന്നു മാസം മുൻപ് ബാബുരാജ് വീടിന്റെ വാതിൽ തകർത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്നു പരാതിയിൽ പറയുന്നു. അതിനു ശേഷം പല പ്രാവശ്യം ഭർത്താവിനെയും നാട്ടുകാരെയും അറിയിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തിയും ബലാത്സംഗം ചെയ്തു. പിന്നീട് തനിക്കു വഴങ്ങിയില്ലെങ്കിൽ ഇക്കാര്യങ്ങൾ പുറത്താക്കാക്കുമെന്നു പറഞ്ഞ് ലിജീഷും ബലാത്സംഗം ചെയ്തെന്നാണ് പരാതി. തനിക്ക് സംരക്ഷണം നൽകണമെന്നും പ്രതികൾക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് വടകര പൊലീസ് ഇൻസ്പെക്ടർക്ക് യുവതി പരാതി നൽകിയത്. തുടർന്നാണ് ബലാത്സംഗം, അതിക്രമിച്ചു കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ ചുമത്തി പോലീസ് കേസെടുത്തത്.
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…