പുണെ: രണ്ടര വയസ് പ്രായമുള്ള പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ 38കാരന് വധശിക്ഷ വിധിച്ച് കോടതി. പ്രതിയായ മഹാരാഷ്ട്ര സ്വദേശി സഞ്ജയ് ബാബന്‍ ഖട്കറിനാണ് വധശിക്ഷ. പോക്സോ പ്രത്യേക കോടതി പ്രിന്‍സിപ്പല്‍ ജില്ല ജഡ്ജിയാണ് വിധി പറഞ്ഞത്.
പുണെയിലെ പാന്‍ഷേത് പ്രദേശത്തായിരുന്നു സംഭവം. ഇക്കഴിഞ്ഞ ഫെബ്രുവരി 15-ന് പെണ്‍കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനു ശേഷം കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ 11 കടിയേറ്റ പാടുകള്‍ കണ്ടെത്തിയിരുന്നതായും പ്രോസിക്യൂട്ടര്‍ വിലാസ് പതാര്‍ പറഞ്ഞു. സാഹചര്യത്തെളിവുകളുടേയും വിചാരണ സമയത്ത് സാക്ഷികള്‍ നല്‍കിയ മൊഴികളെയും അടിസ്ഥാനപ്പെടുത്തിയാണ് വിധി പ്രസ്താവിച്ചത്.
പോക്സോ നിയമത്തിലെ 6-ാം വകുപ്പ് പ്രകാരമാണ് പ്രതിക്ക് വധശിക്ഷ വിധിച്ചതെന്ന് കോടതി പറഞ്ഞു. മരണം വരെ പ്രതിയെ തൂക്കിലേറ്റണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം വിധി സ്വാഗതാര്‍ഹമാണെന്ന് ജഡ്ജി സഞ്ജയ് ദേശ്മുഖ് പറഞ്ഞു. സാധാരണഗതിയില്‍ ഇത്തരം കേസുകള്‍ക്ക് ജീവപര്യന്തം തടവാണ് വിധിക്കാറെന്നും വധശിക്ഷാ വിധി ഒരു പാഠാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

