തിരുവനന്തപുരം: നെടുമങ്ങാട് തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി മതചടങ്ങുകളിലും പരിപാടികളിയും സജീവ സാന്നിധ്യമാകുന്നു.
ഇഞ്ചിവിള അൽ റബീ മജിലിസിന്റെ നേതൃത്യത്തിൽ ഇന്ന് നടന്ന നബിദിന ആഘോഷത്തിൽ മുഖ്യ അതിഥി ആയിരുന്നു പീഡന വീരൻ ഇമാം ഷഫീഖ് അല്‍ ഖാസിമി. ഖാസിമി നിലവില്‍ പീഡന കേസിൽ ജാമ്യത്തിലാണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ഖാസിമി അറസ്റ്റിലായത്. പീഡനക്കേസിൽ പ്രതിയായ ഒരാളെ മതചടങ്ങുകളിൽ പങ്കെടുപ്പിക്കുന്നതിൽ ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും 14 വയസുള്ള പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് സ്ത്രീകള്‍ കണ്ടതാണ് കേസിനാസ്പദമായത്. തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
പെണ്‍കുട്ടിയോ ബന്ധുക്കളെ പരാതി നല്‍കാത്തതിനാല്‍ സംഭവം നടന്ന ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. അഞ്ച് ദിവസത്തെ കൗണ്‍സലിങ്ങിനൊടുവിലാണു പീഡനവിവരം പെണ്‍കുട്ടി സമ്മതിച്ചത്.തമിഴ്‌നാട്ടിലെ മധുരയിലുള്ള ലോഡ്ജില്‍ നിന്നാണ് ഇമാം പിടിയിലായത്.

