Tuesday, December 16, 2025

പതിനഞ്ച് വയസുകാരനെ ലൈംഗിക പീഡനത്തിനിരയാക്കി മലപ്പുറം സ്വദേശികളായ മുസ്തഫ, തവരംകുന്നത്ത് റസാഖ്, കുന്നത്തേടത്ത് സമീര്‍; പ്രതികളെ പിടികൂടി പോലീസ്

മലപ്പുറം: പതിനഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മൂന്ന് പേരെ പിടികൂടി.കുറ്റിപ്പാല ചെനപ്പുറം സ്വദേശികളായ കുണ്ടില്‍ മുസ്തഫ (55), തവരംകുന്നത്ത് റസാഖ് (39), കുന്നത്തേടത്ത് സമീര്‍ (38) എന്നിവരെയാണ് കല്‍പകഞ്ചേരി എസ് ഐ. എം എ യാസിറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കുട്ടി നിരന്തരമായി പീഡനത്തിന് ഇരയായതായി പൊലീസ് വ്യക്തമാക്കി.

പ്രതികളിലൊരാളായ മുസ്തഫ ഏഴ് തവണയും മറ്റ് രണ്ട് പ്രതികള്‍ ഓരോ തവണയുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സി ഡബ്ല്യു സി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Related Articles

Latest Articles