പാറ്റ്‌ന: രാജ്യത്തെ പീഡന വാര്‍ത്തകള്‍ക്കും അനുബന്ധ വാര്‍ത്തകള്‍ക്കും കുറവില്ല. ബീഹാറിലാണ് പുതിയ സംഭവം. പീഡന ശ്രമം പരാജയപ്പെട്ടപ്പോള്‍ യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്നാണ് പരാതി. 23 കാരിയായ യുവതിയാണ് യുവാവിന്റെ അതിക്രമത്തിന് ഇരയായത്.
പീഡനശ്രമം പരാജയപ്പെട്ടതോടെ യുവതിയുടെ ദേഹത്ത് പ്രതി തീകൊളുത്തുകയായിരുന്നു. ബിഹാറിലെ മുസഫര്‍പൂരിലാണ് സംഭവം. യുവതിക്ക് 80 ശതമാനം പൊള്ളലേറ്റതായാണ് വിവരം. ഇവരെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
വീട്ടിനകത്ത് അതിക്രമിച്ചുകയറിയായിരുന്നു ആക്രമണം. യുവതിയെ തീകൊളുത്തിയ ഉടന്‍ പ്രതി ഇവിടെ നിന്ന് ഓടിരക്ഷപ്പെട്ടു. പിന്നാലെ സമീപവാസികളാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്.

