Wednesday, December 17, 2025

ജീവനക്കാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു; സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: ജീവനക്കാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച കേസില്‍ സ്ഥാപന ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. കലൂരില്‍ സ്വകാര്യ വായ്പ ഇടപാട് സ്ഥാപനം നടത്തുന്ന തൃപ്പൂണിത്തുറ സ്വദേശി സെല്‍ലരാജിനെ(40) ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

പീഡനം കൂടാതെ അതിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും നിരന്തരം പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ആലുവ സ്വദേശിയായ യുവതിയെ ദൃശ്യങ്ങള്‍ കാട്ടി ഭയപ്പെടുത്തി പിന്നീട് ബിസിനസ് കോണ്‍ഫറസ് എന്ന വ്യാജേന വയനാട്ടില്‍ ഉള്‍പ്പടെ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചുവെന്നാണ് പോലീസ് പറയുന്നത്.

അടുത്തിടെ യുവതിയുടെ വിവാഹം കഴിഞ്ഞിരുന്നു. എന്നിട്ടും ഇയാളുടെ ശല്ല്യം സഹിക്കാനാകാതെയാണ് പോലീസിൽ പരാതിപ്പെട്ടത്. ദൃശ്യങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. യുവതി തന്‍റെ പക്കലുള്ള സ്വര്‍ണ്ണം പ്രതിക്ക് നല്‍കി. പിന്നീടും ഭീഷണി തുടര്‍ന്നതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്. കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതി റിമാന്‍റ് ചെയ്തു.

Related Articles

Latest Articles