Friday, May 3, 2024
spot_img

പിണറായിയുടെ മുഖം മൂടി വലിച്ചു കീറി അണികൾ

പിണറായിയുടെ മുഖം മൂടി വലിച്ചു കീറി അണികൾ | PINARAYI VIJAYAN

പിണറായി സർക്കാർ പരാജയമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ വിമർശനം. മുഖ്യമന്ത്രിയുടെ ഓഫീസിൽ കാര്യങ്ങൾ നോക്കാൻ ആരുമില്ലെന്ന സ്ഥിതിയാണ്. ആഭ്യന്തര, ആരോഗ്യ വകുപ്പുകളിൽ വീഴ്‌ച്ച സംഭവിച്ചുവെന്ന് പ്രതിനിധികൾ പറഞ്ഞു. ദൈനംദിന ഭരണത്തിൽ പാർട്ടി ഇടപെടേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനേയും പാർട്ടി അംഗങ്ങൾ വിമർശിച്ചു. പാർട്ടി- സർക്കാർ ബന്ധത്തെ കുറിച്ച് സംസ്ഥാന സമിതി അംഗീകരിച്ച നയരേഖയുടെ അടിസ്ഥാനത്തിലാണ് ഭരണത്തിൽ പാർട്ടി ഇടപെടരുതെന്ന് പ്രതിനിധി സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത്.

ഭരണം നടത്താൻ ചില സഖാക്കളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അക്കാര്യം അവർ നോക്കിയാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ലെന്ന് പറഞ്ഞാണ് പൊതുചർച്ചയിൽ വിമർശനത്തിന് തുടക്കമിട്ടത്. മന്ത്രിമാരുടെ ഓഫീസിൽ നിന്നും സഖാക്കളും ജനപ്രതിനിധികളും ദുരനുഭവം നേരിടുന്നു. സാധാരണക്കാരൻ വന്ന് കാണുമ്പോൾ സഹായം ചെയ്യേണ്ടത് പാർട്ടിയാണ്.

ജനങ്ങളുടെ ആവശ്യത്തിനാണ് മന്ത്രിമാരുടെ ഓഫീസിൽ പോകുന്നത്. എന്നാൽ ആരുടേയോ ക്വട്ടേഷനുമായി വന്നിരിക്കുന്നു എന്ന ധാരണയിലുള്ള സംസാരമാണ് അവിടെയുള്ള ഉദ്യോഗസ്ഥരുടേത്. സാധാരണ പാർട്ടി അംഗങ്ങളുടെ കൂടി വിയർപ്പാണ് ഈ സർക്കാർ എന്ന് മനസിലാക്കണമെന്നും പ്രതിനിധികൾ പറഞ്ഞു. വരുന്നത് സഖാക്കളാണെന്ന ബോധ്യം ഉദ്യോഗസ്ഥർക്കുണ്ടാകാൻ വേണ്ട ഇടപെടൽ നടത്തണം. എം.വി ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായിരുന്ന കാലത്ത് പോലീസിനെ കുറച്ചെങ്കിലും നിയന്ത്രിക്കാൻ സാധിച്ചിരുന്നു. ഇപ്പോൾ അതുപോലുമാകുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് പരാജയമാണ്. പാർട്ടി ഇടപെടലില്ലാത്ത സർക്കാർ എന്നത് പ്രാദേശിക നേതൃത്വത്തിലുള്ളവർക്ക് ഉൾക്കൊള്ളാനായിട്ടില്ല.

Related Articles

Latest Articles