Thursday, May 16, 2024
spot_img

രാഷ്ട്രഭാഷാ ദിനത്തില്‍ ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും

ദില്ലി: ഹിന്ദി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ജനങ്ങൾക്ക് ആശംസകൾ നേർന്നു. ഹിന്ദി പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അതിനുള്ള അവസരം ലഭ്യമാക്കുമെന്ന് ഇരുവരും അറിയിച്ചു.

‘ഔദ്യോഗിക ഭാഷയായ ഹിന്ദി ലളിതമായി പഠിക്കാൻ ഉതകുന്ന പാഠ്യപദ്ധതിക്ക് രൂപം നൽകും. മനുഷ്യനും സമൂഹവുമായുള്ള ബന്ധത്തിലൂടെയാണ് ഓരോ ഭാഷയും പരിപോഷിപ്പിക്കപ്പെടുന്നത്. ഭാഷയാണ് നമ്മുടെ ചിന്തകൾക്ക് ശബ്ദം നൽകുന്നത്.’ ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഹിന്ദിയും മറ്റ് ഭാഷകളുമായുള്ള ഇടപെടലുകൾ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി ദിനത്തിൽ എല്ലാവർക്കും ആശംസകൾ അറിയിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒരു ഭാഷയുടെ ലാളിത്യവും നിരന്തര ഉപയോഗവും അതിന്‍റെ നിലവാരം വർദ്ധിപ്പിക്കുന്നു. ഇത്തരത്തിൽ മനോഹരമാക്കപ്പെട്ട ഭാഷയാണ് ഹിന്ദിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മാതൃഭാഷയോടൊപ്പം ദേശീയ ഭാഷയായ ഹിന്ദി പഠിക്കാനും എല്ലാവരും തയ്യാറാകണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ആഹ്വാനം ചെയ്തിരുന്നു.

Related Articles

Latest Articles