തിരുവനന്തപുരം: കേരളത്തിലെ റേഷൻ വ്യാപാരികൾ പട്ടിണി സമരത്തിലേക്ക്. വരുന്ന ഓണത്തിന് സമരം നടത്താനാണ് തീരുമാനം. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിലെ കമ്മിഷൻ ഇതുവരെ നൽകാത്തതാണ് സമരത്തിന് കാരണമെന്ന് ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ അറിയിച്ചു.
ഓണത്തിന് പട്ടിണി സമരം സൂചനാ സമരമാണെന്നും പരിഹാരമായില്ലെങ്കിൽ കടയടപ്പ് സമരത്തിലേക്ക് നീങ്ങുമെന്നും, എന്നാൽ പട്ടിണി സമരം നടത്തുമ്പോൾ കടയടച്ച് സമരം നടത്തില്ല, റേഷൻ ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി നെല്ലൂർ പറഞ്ഞു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

