ration distribution scam; ED raids at eight places in Kolkata including Bengal minister Jyoti Priya Mallick's house
കൊൽക്കത്ത: റേഷൻ വിതരണ അഴിമതി കേസിൽ പശ്ചിമബംഗാളിൽ ഇ ഡി റെയ്‌ഡ്. മന്ത്രി ജ്യോതി പ്രിയ മല്ലിക്കിന്റെ വസതി ഉൾപ്പെടെ കൊൽക്കത്തയിലെ എട്ടിടങ്ങളിലാണ് ഇ ഡി പരിശോധന നടത്തുന്നത്. സാൾട്ട് ലേക്ക് മേഖലയിലെ മന്ത്രിയുടെ വീട്ടിലാണ് പരിശോധന. നഗർബസാറിലെ മന്ത്രിയുടെ പേഴ്‌സണൽ അസിസ്റ്റന്റിന്റെ വീട്ടിലും റെയ്‌ഡ് നടക്കുന്നുണ്ട്. നിലവിൽ വനം വകുപ്പ് മന്ത്രിയാണ് ജ്യോതി പ്രിയ മല്ലിക്. നേരത്തെ സംസ്ഥാന ഭക്ഷ്യവകുപ്പിന്റെ ചുമതലയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കൊൽക്കത്തയിലെ വ്യവസായി ബക്കിബുർ റഹ്മാന്റെ 100 കോടിയിലധികം വരുന്ന സ്വത്തുക്കളുടെ വിവരങ്ങളും ഇ ഡി ശേഖരിച്ചിട്ടുണ്ട്. ന്യായവില കടകളിൽ വിതരണം ചെയ്യാനിരുന്ന ഗോതമ്പ് കൂടിയ വിലയ്ക്ക് മറ്റിടങ്ങൾ വഴി വിറ്റഴിച്ചതിൽ ഇയാൾക്ക് പങ്കുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളുടെ ഉടമസ്ഥതയിലുളള ആഢംബര ബാർ ഹോട്ടലും റെസ്റ്ററന്റും മൂന്ന് അരി മില്ലുകളും ഉൾപ്പെടെയാണ് ഇ ഡി ശേഖരിച്ച പട്ടികയിൽ ഉളളത്. ദുബായിൽ ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്ത ആഢംബര ഫ്‌ളാറ്റുകളുടെ വിവരങ്ങളും ഉണ്ട്.
വിദേശത്ത് വസ്തുക്കൾ വാങ്ങാൻ ബക്കിബുർ റഹ്മാൻ ഹവാല രീതിയിലുളള പണമിടപാടാണ് നടത്തിയതെന്നും ഇ ഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിടിക്കപ്പെടാതിരിക്കാൻ ഭാര്യയുടെയും ഭാര്യാ സഹോദരന്റെയും ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചായിരുന്നു ഇടപാടുകൾ. ഒൻപത് ഫ്‌ളാറ്റുകൾ ഉൾപ്പെടെ ബംഗാളിൽ വിവിധയിടങ്ങളിലായി 95 ഓളം വസ്തുവകകൾ ഇയാളുടെ പേരിലും ബിനാമി പേരുകളിലും ഉണ്ടെന്നാണ് റിപ്പോർട്ട്.
വെളളിയാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. ഇയാളുടെ ബിസിനസ് സഹായിയുടെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നാണ് കണ്ടെത്തൽ.
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…