പാറ്റ്‌ന: കോവിഡ് പ്രതിരോധ വാക്‌സിനുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ നടക്കുന്ന സമയത്ത് സ്വന്തമായി വാക്‌സിന്‍ സ്വീകരിക്കാന്‍ രാഹുല്‍ഗാന്ധിയോട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇത് തന്റെ എളിയ അഭ്യര്‍ത്ഥനയാണെന്നും അദ്ദേഹം പാറ്റ്‌നയില്‍ പറഞ്ഞു. രാഹുല്‍ഗാന്ധി കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചോ ഇല്ലയോ എന്ന് രാജ്യത്താര്‍ക്കും ഇനിയും വ്യക്തമായ ഒരു വിവരവുമില്ലെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി കോവിഡ് വാക്‌സിന്‍ രണ്ട് ഡോസും എടുത്തതായി പാര്‍ട്ടി വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ രാഹുല്‍ഗാന്ധിയുടെ കാര്യം കോണ്‍ഗ്രസ് സൂചിപ്പിച്ചിരുന്നില്ല. കഴിഞ്ഞ മാസം രാഹുല്‍ഗാന്ധിക്ക് കോവിഡ് ബാധിച്ചിരുന്നു. ബീഹാറിലെ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സന്ദര്‍ശിച്ച രവിശങ്കര്‍ പ്രസാദ് അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

