ദില്ലി: സഹകരണ ബാങ്കുകളെ ആര്‍ബിഐയുടെ നിയന്ത്രണത്തിലാക്കുന്ന ബില്‍ രാജ്യസഭയും പാസാക്കിയതോടെ മെച്ചപ്പെട്ട സാമ്പത്തികഭദ്രതയിലേക്ക് രാജ്യം. സഹകരണബാങ്കുകളിലൂടെയുള്ള കള്ളപ്പണ വെളുപ്പിക്കലിനും അനധികൃത ഇടപാടുകള്‍ക്കുമാണ് കേന്ദ്രം വിലക്ക് ഇട്ടത്. 16-ാം തീയതി ബില്‍ ലോക്സഭ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതി കൂടി ഒപ്പിട്ടാല്‍ നിയമമായി മാറും. പഞ്ചാബ്-മഹാരാഷ്ട്ര സഹകരണ ബാങ്കിലെ കോടികളുടെ ക്രമക്കേടിന്റെ പശ്ചാത്തലത്തിലാണ് നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാന്‍ കേന്ദ്രം നിയമം കൊണ്ടുവന്നത്.
1482 അര്‍ബന്‍ ബാങ്കുകളും 58 മള്‍ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളുമാണ് രാജ്യത്തുള്ളത്. ആകെ നിക്ഷേപം 4.84 ലക്ഷം കോടിയും. നിയമത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെ വിനിമയങ്ങളുടെ നിയന്ത്രണം ഇനിമുതല്‍ നേരിട്ട് റിസര്‍വ് ബാങ്കിന് കീഴിലാകും. സഹകരണ ബാങ്കുകളില്‍ തട്ടിപ്പ് നടക്കുന്നു എന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര നടപടി. നിയമം പ്രാവര്‍ത്തികമാകുന്നതോടെ കിട്ടാക്കടം അടക്കമുള്ള പ്രശ്‌നങ്ങളില്‍ ഇനിമുതല്‍ റിസര്‍വ് ബാങ്ക് നേരിട്ട് ഇടപെടും.
അതേസമയം സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ കീഴിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ നേരത്തെ സിപിഎം പൊളിറ്റ് ബ്യൂറോ രംഗത്തുവന്നിരുന്നു. രാജ്യത്തെ 1540 അര്‍ബന്‍ സഹകരണ ബാങ്കുകളുടെ മേല്‍നോട്ടം ഏറ്റെടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നായിരുന്നു പിബിയുടെ ആവശ്യം.
തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…