ശ്രീനഗര്‍ : രണ്ടര വർഷത്തെ ഇടവേളക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനത്തിനിടെയുണ്ടായ സ്‌ഫോടനത്തിന്റെ ആസൂത്രകര്‍ പാകിസ്ഥാന്‍ എന്ന് സൂചന. സംഭവ സ്ഥലത്തു നിന്നും കണ്ടെടുത്ത ആര്‍ഡിഎക്‌സിന്റെ അവശിഷ്ടമാണ് സംഭവത്തിന് പിന്നിലെ പാക്‌സാന്നിദ്ധ്യം വ്യക്തമാക്കുന്നത്.
അതേസമയം മാസങ്ങള്‍ക്ക് മുന്‍പ് ഇരട്ട സ്‌ഫോടനം നടന്ന ജമ്മു കശ്മീരിലെ വ്യോമതാവളത്തില്‍ നിന്നും സമാനമായ രീതിയില്‍ ആര്‍ഡിഎക്‌സിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണം ചെന്നെത്തിയത് പാക് ബന്ധത്തിലാണ്.
ജമ്മു കശ്മീരില്‍ പ്രധാനമന്ത്രി എത്തിയതിന് പിന്നാലെയായിരുന്നു സംഭവം. ജമ്മുവിലെ ലാലിയന ഗ്രാമത്തിലായിരുന്നു സ്‌ഫോടനം ഉണ്ടായത്. പ്രധാനമന്ത്രിയുടെ റാലി കടന്നുപോകേണ്ടിയിരുന്ന പ്രദേശങ്ങളില്‍ ഒന്നായിരുന്നു ഇവിടം. തുടർന്ന് പ്രാഥമിക പരിശോധനയില്‍ ഉഗ്രശേഷിയില്ലാത്ത സ്‌ഫോടക വസ്തുവാണെന്നായിരുന്നു പോലീസിന്റെ നിഗമനം. ഇതിനു പിന്നാലെ വിശദമായ അന്വേഷണത്തില്‍ ഭീകര ബന്ധം തെളിഞ്ഞുവരികയായിരുന്നു.
നേരത്തെ തന്നെ ഡ്രോണ്‍ ഉപയോഗിച്ചാണ് ഇവിടെയും സ്‌ഫോടക വസ്തു നിക്ഷേപിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌ഫോടനത്തിനായി ആര്‍ഡിഎക്‌സ് ആണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയത്. മാത്രമല്ല ജമ്മു കശ്മീരിലും ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഭീകരര്‍ ആര്‍ഡിഎക്‌സ് നിക്ഷേപിച്ചത്. പാകിസ്ഥാനില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ആര്‍ഡിഎക്‌സ്. എന്നാല്‍ രാജ്യത്ത് ഇതിന്റെ ഉത്പാദനത്തിനും, കൈവശം വയ്‌ക്കുന്നതിനുമെല്ലാം നിയന്ത്രണം ഉണ്ട്.

