പത്തനംതിട്ട: ഒരു ദിവസം ശബരിമലയിലെത്തിയ ഭക്തരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന. കഴിഞ്ഞ ദിവസം മാത്രം മല ചവിട്ടി 93,034 അയ്യപ്പന്മാരാണ് സന്നിധാനത്തെത്തിയത്. ഈ തീർത്ഥാടന കാലത്ത് ഏറ്റവും കൂടുതൽ ഭക്തർ ദർശനം നടത്തിയത് തിങ്കളാഴ്ചയായിരുന്നു. സ്പോട്ട് ബുക്കിംഗ് വഴി ഇന്നലെ 19,110 പേരാണ് എത്തിയത്. ഡിസംബർ അഞ്ചിന് 92,562 പേർ എത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. വരും ദിവസങ്ങളിൽ തിരക്കേറുമെന്നാണ് വിലയിരുത്തൽ. 25-നാണ് തങ്കി അങ്കി ചാർത്തിയുള്ള ദീപാരാധന.
കാനന പാതയിലൂടെ എത്തുന്ന തീർത്ഥാടകർക്ക് പ്രത്യേക ക്രമീകരണമേർപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് പറഞ്ഞിരുന്നു. കാനന പാതയിലൂടെ എത്തുന്ന തീർത്ഥാടകർക്ക് സന്നിധാനത്ത് ക്യൂ നിൽക്കാതെ ദർശനം നടത്താം. ഇതിനായി എരുമേലി, പുല്ലുമേട് എന്നിവിടങ്ങളിൽ നിന്ന് പ്രത്യേക പാസ് നൽകും. വനം വകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക ടാഗ് നൽകാനാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്.
മഴയും വൃശ്ചിക മാസത്തിലെ മഞ്ഞും ഭക്തരെ ബാധിക്കുന്നേയില്ലെന്നതാണ് വാസ്തവം. കഴിഞ്ഞ ദിവസങ്ങളിലായി സന്നിധാനത്ത് കനത്ത മഴ പെയ്തിരുന്നു. പമ്പ ത്രിവേണി ഒഴികെയുള്ള സ്ഥലങ്ങളിൽ നദികളിൽ ഇറങ്ങുന്നതിനും കുളിക്കടവുകൾ ഉപയോഗിക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…