gold

സ്വർണ്ണപ്രമികളെ ഞെട്ടിച്ചുകൊണ്ട് സ്വർണ്ണത്തിന് റെക്കോർഡ് വില; ഒറ്റയടിക്ക് ഉയർന്നത് 400 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിച്ചുചാട്ടം. ഒരു പവൻ സ്വർണ്ണത്തിന്
ഇന്ന് 400 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 45,600 രൂപയാണ്. ഇതോടെ, സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില സർവകാല റെക്കോർഡിൽ എത്തിയിരിക്കുകയാണ്.
ഒരു ഗ്രാം സ്വർണ്ണത്തിന് 5,700 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ്ണവില ഉയർന്നത്. ഇന്നലെ 640 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസിന് 2,044 ഡോളറിലേക്കാണ് വില ഉയർന്നത്. ഇതിനു മുൻപ് ഏപ്രിൽ 14നാണ് റെക്കോർഡ് നിലവാരമായ 45,320 രൂപ സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. പിന്നീടുള്ള ദിവസങ്ങളിൽ സ്വർണ്ണവില 44,560 രൂപയിലേയ്ക്ക് താഴുകയും ചെയ്തിട്ടുണ്ട്. ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയും മാന്ദ്യഭീതിയും വീണ്ടും തലപൊക്കിയതോടെ സമ്പദ്ഘടനയ്ക്ക് തിരിച്ചടിയുണ്ടായേക്കുമെന്ന ആശങ്കയാണ് സ്വർണ്ണവിലയെ സ്വാധീനിച്ചത്.

B4 Admin

Recent Posts

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

12 hours ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

1 day ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

1 day ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

4 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

4 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago