ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധത്തിന് ഒരിടവേള വന്നുവെങ്കിലും ഹമാസിന്റെ അവസാനം കാണുന്നതുവരെ തങ്ങൾ യുദ്ധം അവസാനിപ്പില്ല എന്ന് തന്നെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കുന്നത്. ഇപ്പോൾ വീണ്ടും ഗാസയിലെ വെടിനിർത്തൽ രണ്ടു ദിവസം കൂടി നീട്ടിയിരിക്കുകയാണ് ഇസ്രായേൽ. ഇതിനുപിന്നാലെ ഇസ്രായേൽ ഹമാസിനെ പേടിച്ച് ഭയന്ന് കീഴടങ്ങുന്നു എന്ന തരത്തിലുള്ള നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇപ്പോഴിതാ, ഇതിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തുകയാണ് ഇസ്രായേലിൽ നിന്നും മലയാളിയായ റീന ഫ്രാൻസിസ്.
റീന ഫ്രാൻസിസ് പറയുന്നതുപോലെ ന്യായികരണത്തിൽ കമ്മികൾ നാണിച്ചു പോകും. അതുപോലെയാണ് ഹമാസ് പോരാളികളെ ന്യായീകരിക്കുന്നത്. എന്നാലും ഹമാസ് ഒരു സംഭവം ആണ്. 15000 പലസ്റ്റിനികളെ കൊന്നു, 40,000 പേരെ ആശുപത്രിയിൽ ആക്കി, 70,000 വീടുകൾ തകർത്തു, രണ്ടര ലക്ഷം പേരുടെ ജോലി ഇല്ലാതെ ആക്കി, ഗാസയുടെ മൂന്നിൽ ഒന്ന് ഇസ്രായേലിനു കൊടുത്തു. എന്തിന്? 150 പേരെ ഇസ്രായേൽ ജയിലിൽ നിന്ന് മോചിപ്പിക്കാൻ.

